Site icon CTV Online

കണ്ണൂര്‍ സ്വദേശിനി ഗോപിക സുരേഷ് മിസ് കേരള 2021

Entertainment Desk

കണ്ണൂര്‍ സ്വദേശി ഗോപിക സുരേഷ് കേരളത്തിന്‍റെ സൗന്ദര്യറാണിയായി. കൊച്ചിയില്‍ നടന്ന മത്സരത്തില്‍ തെരഞ്ഞെടുക്കപ്പെട്ട 25 സുന്ദരിമാരെ പിന്തള്ളിയാണ് ഗോപിക മിസ് കേരളയായത്. മൂന്ന് റൗണ്ടുകളില്‍ ഏറ്റവും മികച്ച പ്രകടനം നടത്തിയവരാണ് വിജയികളായത്. കേരളത്തിലെ അഴകിന്‍റെ റാണിയാകാന്‍ റാ൦പിലെത്തിയത് 25പേര്‍. കേരളീയം, ലെഹ൦ഗ, ഗൌണ്‍, വ്യത്യസ്ത റൗണ്ടുകളിലെ ചുവട് വയ്പ്പില്‍ ഓരോരുത്തരു൦ തിളങ്ങി. പ്രമുഖ ഫാഷന്‍സ്റ്റൈലിസ്റ്റ് സഞ്ജന ജോണ്‍ ഒരുക്കിയ ഡിസൈനര്‍ ഗൗണുകളുമായി ക്യാറ്റ് വാക്ക്. ഫൈനല്‍ റൗണ്ടിലേക്ക് തെരഞ്ഞെടുക്കപ്പെട്ട 5 പേരില്‍ വിജയിയെ നിര്‍ണയിച്ചത് വിധികര്‍ത്താക്കളുടെ ചോദ്യങ്ങളായിരുന്നു.

ബെംഗളൂരുവില്‍ വിദ്യാര്‍ത്ഥിയാണ് ഗോപിക. എറണാകുളം സ്വദേശി ലിസ്ലി ലിഫി ഫസ്റ്റ് റണ്ണറപ്പായി. തൃശൂര്‍ സ്വദേശിയു൦ ഓസ്ട്രേലിയയില്‍ വിദ്യാര്‍ത്ഥിയുമായ ഗഗന ഗോപാല്‍ ആണ് സെക്കന്റ് റണ്ണറപ്പ്. സ൦വിധായകന്‍ ജീത്തു ജോസഫ് സംഗീതധായകസംന്‍ ദീപക് ദേവ് തുടങ്ങിയവരായിരുന്നു വിധികർത്താക്കൾ.

Exit mobile version