Site icon CTV Online

പൊലീസുകാരെ വെല്ലുവിളിച്ച ഗുണ്ട പല്ലന്‍ ഷൈജു പിടിയില്‍

Web Desk

സമൂഹമാധ്യമങ്ങളിലൂടെ പൊലീസിനെ വെല്ലുവിളിച്ച ഗുണ്ട പല്ലന്‍ ഷൈജു (43) അറസ്റ്റിൽ. വയനാട്ടിലെ റിസോര്‍ട്ടില്‍ നിന്നാണ് കോട്ടയ്ക്കല്‍ പൊലീസ് ഷൈജുവിനെ അറസ്റ്റ് ചെയ്തത്. മലപ്പുറം എസ്പിക്കു ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് പൊലീസ് സംഘം റിസോര്‍ട്ടിലെത്തി അറസ്റ്റു ചെയ്യുകയായിരുന്നു.
‘കാപ്പ’ നിയമം ചുമത്തി ഷൈജുവിനെ കഴിഞ്ഞ മാസം തൃശൂര്‍ ജില്ലയില്‍ നിന്ന് പുറത്താക്കിയിരുന്നു. ഇതിനു പിന്നാലെയാണ് സമൂഹമാധ്യമങ്ങളിലൂടെ പൊലീസിനെ വെല്ലുവിളിച്ചത്. കേരള പൊലീസിന്റേയും കർണാടക പൊലീസിന്റേയും നോട്ടപ്പുള്ളിയായ ഷൈജു കുഴൽപ്പണ പിടിച്ചുപറി ഉൾപ്പെടെ ഒട്ടേറെ കേസുകളിൽ പ്രതിയാണ്.

Exit mobile version