
newsdesk
കോഴിക്കോട്: സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ്. ഉപഭോക്താക്കൾക്ക് ആശ്വാസമായി സ്വർണവില പവന് ഒറ്റയടിക്ക് 2,480 രൂപ കുറഞ്ഞു. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,01,840 രൂപയായി. ഗ്രാമിന് 310 രൂപ കുറഞ്ഞ് 12,730 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. മാസങ്ങൾക്ക് ശേഷമാണ് സ്വർണവിലയിൽ ഇത്രയും വലിയ ഏകദിന ഇടിവ് രേഖപ്പെടുത്തുന്നത്.
ഇന്നത്തെ വിലയിടിവോടെ സംസ്ഥാനത്തെ സ്വർണവില മൂന്ന് മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലെത്തി. തുടർച്ചയായ വിലക്കയറ്റത്തിനുശേഷം സ്വർണവിലയിൽ ഉണ്ടായ ഈ വലിയ കുറവ് ആഭരണങ്ങൾ വാങ്ങാൻ കാത്തിരിക്കുന്നവർക്ക് പ്രതീക്ഷ നൽകുന്നതാണ്.
സ്വർണത്തിന്റെ മറ്റ് കാരറ്റ് വിഭാഗങ്ങളിലും ഇന്ന് ഗണ്യമായ വിലയിടിവ് രേഖപ്പെടുത്തി. 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 250 രൂപ കുറഞ്ഞ് 10,420 രൂപയായി. ഒരു പവന്റെ വില 83,360 രൂപയാണ്. 14 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 200 രൂപ കുറഞ്ഞ് 8,150 രൂപയിലെത്തി. പവന് 65,200 രൂപയിലാണ് വ്യാപാരം നടക്കുന്നത്. വെള്ളിവിലയിലും ഇടിവ് തുടരുകയാണ്. ഗ്രാമിന് 10 രൂപ കുറഞ്ഞതോടെ ഒരു ഗ്രാം വെള്ളിയുടെ വില 200 രൂപയായി. പത്ത് ഗ്രാം വെള്ളിക്ക് 2,000 രൂപയാണ് ഇന്നത്തെ വിപണി നിരക്ക്.
സ്വർണവിപണിയെ ഞെട്ടിച്ചുകൊണ്ടാണ് ഇന്നത്തെ വിലയിടിവ്. പവന് 2,500 രൂപയോളം ഒറ്റയടിക്ക് കുറയുന്നത് സമീപകാലത്ത് ആദ്യമായാണ്. തുടർച്ചയായ വിലക്കയറ്റത്തിനുശേഷം സ്വർണവിലയിൽ വലിയ ആശ്വാസമുണ്ടാകുന്നത് ആഭരണങ്ങൾ വാങ്ങാൻ കാത്തിരിക്കുന്ന ഉപഭോക്താക്കൾക്കും പ്രതീക്ഷ നൽകുന്നുണ്ട്.ങ്ങ് ഗാലറിയിൽ നടന്നു
