Site icon CTV Online

പ്രവാസികളുടെ ശ്രദ്ധക്ക് ;കോഴിക്കോടേക്ക് സൗദിയിൽ നിന്നും വിമാന സർവീസ് പുനരാരംഭിക്കുന്നു

കോഴിക്കോട്: പ്രവാസികളായ മലബാറുകാർക്ക് സന്തോഷ വാർത്തയുമായി സൗദി എയർലൈൻസ്. കോഴിക്കോടേക്ക് സൗദിയിൽ നിന്നും വിമാന സർവീസ് പുനരാരംഭിക്കുന്നു. ഇതു സംബന്ധിച്ചു സൗദി ദേശീയ വിമാന കമ്പനി ഔദ്യോഗിക പ്രഖ്യാപനം നടത്തി. ഫെബ്രുവരി ഒന്ന് മുതലാണ് സർവീസ് ആരംഭിക്കുക. ആഴ്ചയിൽ മൂന്ന് ദിവസ്സമാണ് സർവീസ് ഉണ്ടാവുക.

അഞ്ചു വർഷത്തിന് ശേഷമാണ് സൗദിയിൽ നിന്നും കോഴിക്കോടേക്ക് വിമാന സർവീസ് പുനരാരംഭിക്കുന്നത്. ഫെബ്രുവരി 1ന് പുലർച്ചെ കോഴിക്കോടേക്ക് എത്തും വിധമാണ് സർവീസ്. ടിക്കറ്റുകൾ ഓൺലൈനിൽ ലഭ്യമാണ്.

നേരത്തെ സർവീസ് ആരംഭിയ്ക്കുന്നുവെന്നു വാർത്തകൾ വന്നിരുന്നെങ്കിലും ഇപ്പോഴാണ് ഔദ്യോഗിക പ്രഖ്യാപനമുണ്ടായത്. കരിപ്പൂരിൽ റൺവെയിലുണ്ടായനാപകടം വിമാനാപകടം മൂലമായിരുന്നു സൗദി സർവീസ് നിർത്തിവെച്ചത്. ഉടൻ തന്നെ ജിദ്ദയിൽ നിന്നും വിമാന സർവീസുകൾ ആരംഭിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

Exit mobile version