
newsdesk
കോഴിക്കോട്: സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും ഇടിവ്. 22 കാരറ്റ് സ്വർണത്തിന് ഇന്ന് പവന് 1,360 രൂപ കുറഞ്ഞു. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,13,520 രൂപയായി. ഗ്രാമിന് 170 രൂപ കുറഞ്ഞതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 14,190 രൂപയിലെത്തി. കഴിഞ്ഞ ദിവസങ്ങളിൽ സ്വർണവിലയിൽ വലിയ ഏറ്റക്കുറച്ചിലുകളാണ് രേഖപ്പെടുത്തിയത്.
18 കാരറ്റ് സ്വർണം പവന് 880 രൂപ കുറഞ്ഞ് 72,640 രൂപയായി. ഗ്രാമിന് 110 രൂപ കുറഞ്ഞതോടെ ഒരു ഗ്രാമിന് 11,655 രൂപയാണ് ഇന്നത്തെ വില. 9 കാരറ്റ് സ്വർണം പവന് 70 രൂപ കുറഞ്ഞ് 46,840 രൂപയായി. ഗ്രാമിന് 5,855 രൂപയാണ് ഇന്നത്തെ വില.
വെള്ളി വിലയിൽ കാര്യമായ മാറ്റമില്ല. ഒരു കിലോഗ്രാമിന് 2,500 രൂപയും ഒരു ഗ്രാമിന് 250 രൂപയുമാണ് നിലവിലെ വില.
ഇക്കഴിഞ്ഞ വ്യാഴാഴ്ച പവന് 2,440 രൂപ വർധിച്ച് 1,13,920 രൂപയിലെത്തിയതിന് പിന്നാലെയാണ് ഇന്ന് വിലയിൽ കുറവുണ്ടായത്. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സംസ്ഥാനത്തെ സ്വർണവിലയിലെ റെക്കോർഡ് ഉയരം. ഡിസംബർ 23നാണ് ഒരു പവൻ സ്വർണത്തിന്റെ വില ആദ്യമായി ഒരു ലക്ഷം രൂപ കടന്നത്.
