
Web Desk
കാരന്തൂരിൽ അടച്ചിട്ട വീട്ടിൽനിന്നും 27 പവൻ സ്വർണം കവർന്നു. മെഡി. കോളജ് റോഡിൽ വൃന്ദാവൻ ബസ് സ്റ്റോപ്പിന് സമീപം താമസിക്കുന്ന തിരൂർ സ്വദേശി ഹബീബിന്റെ വീട്ടിലാണ് മോഷണം. വീടിന്റെ മുൻവശത്തെ വാതിൽ തകർത്ത് അകത്ത് കടന്ന മോഷ്ടാവ് ലോക്കർ തകർത്താണ് സ്വർണ്ണം കവർന്നത്. വീട്ടിലുള്ളവർ ആശുപത്രി ആവശ്യത്തിന് വെള്ളിയാഴ് തിരൂരിൽ പോയി ഇന്നലെ രാത്രിയോടെ തിരിച്ചെത്തിയപ്പോയാണ് മോഷണം ശ്രദ്ധയിൽ പെട്ടത്. കുന്നമംഗലം എസ്ഐ എ.അഷ്റഫ്, ശാസ്ത്രീയ അറ്റാന്വേഷണ വിദഗ്ധ സിന്ധു എന്നിവരുടെ നേതൃത്വത്തിൽ പരിശോധന നടത്തി.
