ഹെൽമറ്റ് ധരിച്ച് ജ്വല്ലറിക്കുള്ളിലേക്ക് ഇരച്ചുകയറി മോഷണം; ജീവനക്കാർ ബഹളം വച്ചതിന് പിന്നാലെ രക്ഷപ്പെട്ടു,

തൃശൂർ: രാത്രി കച്ചവടം അവസാനിപ്പിച്ച് ജ്വല്ലറി അടയ്ക്കുന്നതിനിടെ അതിക്രമിച്ചുകയറി കവർച്ച. തൃശൂർ പഴയന്നൂരിലാണ് സംഭവം. ഓരോ പവൻ വീതമുള്ള രണ്ട് ആഭരണമാണ് മോഷ്ടാക്കള്‍ ജീവനക്കാരെ വെട്ടിച്ച് കവർന്നത്. ഹെൽമറ്റ് ധരിച്ചാണ് പ്രതികൾ എത്തിയതെന്നാണ് വിവരം. ആഭരണങ്ങൾ മോഷ്ടിച്ച ശേഷം പുറത്ത് നിർത്തിയിട്ടിരുന്ന ബെെക്കിൽ കയറി രക്ഷപ്പെടുകയായിരുന്നു.

ഇന്നലെ രാത്രിയാണ് സംഭവം നടക്കുന്നത്. ജീവനക്കാർ ജ്വല്ലറി അടയ്ക്കുന്നതിനുള്ള തയ്യാറെടുപ്പിലായിരുന്നു. ഈ സമയം ഹെൽമറ്റ് ധരിച്ച് മോഷ്ടാക്കള്‍ അതിവേഗം ജ്വല്ലറിക്കുള്ളിലേക്ക് ഇരച്ചുകയറി നിമിഷനേരം കൊണ്ട് കവർച്ച നടത്തുകയായിരുന്നു. പിന്നാലെ പുറത്ത് നിർത്തിയിട്ടിരുന്ന ബെെക്കിൽ രക്ഷപ്പെട്ടു. ജീവനക്കാർ ബഹളം വച്ച് ഇവരുടെ പിറകെ ഓടിയെങ്കിലും പിടികൂടാനായില്ല. രണ്ട് പേരാണ് കവർച്ച നടത്തിയത്. ഹെൽമറ്റ് വച്ച മോഷ്ടാക്കളുടെ ദൃശ്യം സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.അതേസമയം, കണ്ണൂർ ഇരിട്ടിയിൽ പൊലീസ് സ്റ്റേഷന് സമീപം നിർത്തിയിട്ടിരുന്ന കെഎസ്ആർടിസി ബസിന്റെ ബാറ്ററികൾ മോഷണം പോയി. ഇന്നലെ രാത്രിയാണ് പൊലീസ് സ്റ്റേഷന് സമീപം ബസ് നിർത്തിയിട്ടത്. രാവിലെ ബസ് സ്റ്റാർട്ട് ചെയ്യാൻ ശ്രമിക്കുമ്പോഴാണ് ബാറ്ററി മോഷണം പോയ വിവരം അറിയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!