Site icon CTV Online

സ്വർണവില കുത്തനെ ഇ‍ടിഞ്ഞു; രണ്ടാഴ്ചക്കിടെ 1500 രൂപ താഴ്ന്നു

News Desk

സ്വർണവില വീണ്ടും താഴ്ന്നു. 480 രൂപ കുറഞ്ഞ് ഒരു പവൻ സ്വർണത്തിന്റെ വില 35,400 രൂപയായി. ​ഗ്രാമിന് 60 രൂപയാണ് ഇടിഞ്ഞത്. ഇതോടെ ഒരു ​ഗ്രാം സ്വർണത്തിന്റെ വില 4425 രൂപയായി.തുടർച്ചയായ ദിവസങ്ങളിൽ സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തുകയാണ്. ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയിലാണ് സ്വര്‍ണവില.

ഈ മാസത്തിന്റെ തുടക്കത്തിൽ 36,880 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില. ഒരു ഘട്ടത്തിൽ 36,960 രൂപ രേഖപ്പെടുത്തി ഈ മാസത്തെ ഏറ്റവും ഉയർന്ന നിലയിൽ എത്തിയിരുന്നു. പിന്നീട് വില താഴുന്നതാണ് കണ്ടത്. രണ്ടാഴ്ചക്കിടെ 1500 രൂപയാണ് കുറഞ്ഞത്.

ആഗോള സാമ്പത്തിക രംഗത്തെ മാറ്റങ്ങളുടെ പ്രതിഫലനങ്ങളാണ് സ്വർണ വിപണിയിൽ ദൃശ്യമാവുന്നതെന്ന് സാമ്പത്തിക വിദഗ്ധർ പറയുന്നു.യുഎസ് ഡോളർ കരുത്താർജ്ജിക്കുന്നത് അടക്കമുള്ള വിഷയങ്ങളാണ് സ്വർണവിലയെ സ്വാധീനിക്കുന്നത്.

Exit mobile version