Site icon CTV Online

സ്വർണവിലയിൽ ഇടിവ്; പവന് കുറഞ്ഞത് 360 രൂപ

WebDesk

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ ഇടിവ്. ഒരു പവൻ സ്വർണത്തിന് 360 രൂപ കുറഞ്ഞു. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 44640 രൂപയായി. ഇന്നലെ സ്വർണത്തിന് 200 രൂപ കൂടിയായിരുന്നു.
ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഇന്ന് 45 രൂപ കുറഞ്ഞു. വിപണി വില 5580 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ 40 രൂപ കുറഞ്ഞു. വിപണി വില 4620 രൂപയായി മാറി.
അതേസമയം, വെള്ളിയുടെ വിലയിൽ ഒരു രൂപ കുറഞ്ഞിരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വിപണി വില 77 രൂപയായി തീർന്നു. എന്നാൽ, ഹാൾമാർക്ക് വെള്ളിയുടെ വിലയിലും മാറ്റമില്ല. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില 103 രൂപയാണ്.

Exit mobile version