Site icon CTV Online

സ്വര്‍ണവില വീണ്ടും ഇടിഞ്ഞു; ഇന്നത്തെ നിരക്കുകള്‍ അറിയാം

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്നും ഇടിവ്. ഒരു പവന്‍ സ്വര്‍ണത്തിന് 360 രൂപയാണ് കുറഞ്ഞത്. ഗ്രാമിന് 45 രൂപയും കുറഞ്ഞു. ഇതോടെ സംസ്ഥാനത്ത് ഒരു ഗ്രാം സ്വര്‍ണത്തിന് 14,565 രൂപയായി. ഒരു പവന്‍ സ്വര്‍ണത്തിന് 1,16,520 രൂപയും നല്‍കേണ്ടി വരും.

യുഎസ്-ഇറാന്‍ സംഘര്‍ഷം ഉള്‍പ്പെടെയുള്ള ആഗോള സാഹചര്യങ്ങള്‍ സ്വര്‍ണവിലയെ സ്വാധീനിക്കുന്നുണ്ട്. ഡോളറിനെതിരെ ഇടിവില്ലാതെ രൂപ പിടിച്ചുനില്‍ക്കുന്നതും സ്വര്‍ണവില ഇടിയുന്നതിന് കാരണമായി.

ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അന്താരാഷ്ട്ര വിപണിയിലുണ്ടാകുന്ന ചലനങ്ങള്‍ കേരളത്തിലും പ്രതിഫലിക്കും. എന്നിരിക്കിലും ആഗോള വിപണിയില്‍ വില കൂടിയാല്‍ കേരളത്തിലും കൂടണമെന്നില്ല.

Exit mobile version