Site icon CTV Online

സ്വർണവില കൂടി; പവന് 41,760 രൂപ

WebDesk

തുടർച്ചയായി നേരിട്ട ഇടിവിന് പിന്നാലെ സ്വർണ വില കുത്തനെ ഉയർന്നു. ഇന്ന് ഗ്രാമിന് 40 രൂപയാണ് വർധിച്ചിരിക്കുന്നത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് വില 5,220 രൂപയായി. ഒരു പവൻ സ്വർണത്തിന് വില 41,760 രൂപയാണ്.
പത്ത് ഗ്രാം സ്വർണത്തിന് 440 രൂപ വർധിച്ച് വില 56,950 രൂപയിലെത്തി. 100 ഗ്രാം സ്വർണത്തിന് വില 5,69,500 രൂപയുമായി.
സംസ്ഥാനത്ത് ഇന്നലെ സ്വർണ വില ഇടിഞ്ഞിരുന്നു. ഇന്നലെ പവന് 160 രൂപയാണ് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന് 41,440 രൂപയിലാണ് ഇന്നലെ വ്യാപാരം നടന്നത്. ഗ്രാമിന് 20 രൂപയുടെ കുറവാണ് ഇന്നലെ രേഖപ്പെടുത്തിയത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് സംസ്ഥാനത്തെ വില 5180 രൂപയിലെത്തിയിരുന്നു.
ബുധനാഴ്ച സ്വർണവിലയിൽ മാറ്റം രേഖപ്പെടുത്തിയിരുന്നില്ല. ഒരു ഗ്രാം സ്വർണത്തിന് 5,240 രൂപയും പവന് 41,920 രൂപയുമായിരുന്നു നിരക്ക്.

Exit mobile version