Site icon CTV Online

സ്വർണവില ഇന്നും ഇടിഞ്ഞു

WebDesk

സ്വർണവില ഇന്നും കുറഞ്ഞു. ഇന്ന് ഗ്രാമിന് 10 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് വില 5,250 രൂപയായി. ഇന്ന് 22 കാരറ്റിന്റെ ഒരു പവൻ സ്വർണത്തിന് വില 42,000 രൂപയാണ്. 18 കാരറ്റിന്റെ ഒരു ഗ്രാം സ്വർണത്തിന് വില 5 രൂപ കുറഞ്ഞ് 4,335 രൂപയിലെത്തി.
ഇന്നലെ സ്വർണവിലയിൽ വർധന രേഖപ്പെടുത്തിയിരുന്നു. ഇന്നലെ 20 രൂപയാണ് ഗ്രാമിന് വർധിച്ചത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് വില 5260 രൂപയായിരുന്നു. ഇന്നലെ ഒരു പവൻ സ്വർണത്തിന് വില 42,080 രൂപയായിരുന്നു.
വെള്ളിയാഴ്ച സ്വർണവിലയിൽ 50 രൂപയുടെ ഇടിവ് രേഖപ്പെടുത്തിയിരുന്നു. ഒരു ഗ്രാം സ്വർണത്തിന് 5240 രൂപയിലായിരുന്നു വെള്ളിയാഴ്ച വ്യാപാരം നടന്നത്.

Exit mobile version