Site icon CTV Online

സ്വർണവില വീണ്ടും കൂടി

സംസ്ഥാനത്ത് സ്വര്‍ണവില റെക്കോര്‍ഡില്‍ നിന്ന് റെക്കോര്‍ഡിലേക്ക് കുതിക്കുന്നു.  ഇന്ന് പവന് 480 രൂപകൂടി 42,000 രൂപയായി. 5,250 രൂപയാണ് ഗ്രാമിന്റെ വില. രണ്ടു ദിവസം കൊണ്ട് വര്‍ധിച്ചത് 1720 രൂപ. ഒരു മാസത്തിനിടെ വർധിച്ചത് 6000 രൂപയാണ്.
ബുധനാഴ്ച രണ്ടു തവണയായി 920 രൂപ കൂടിയിരുന്നു. വെള്ളിയാഴ്ചയാണ് പവന്‍ വില 40,000ല്‍ എത്തിയത്. ഇതിന് ശേഷം 1520 രൂപയുടെ വര്‍ധനയുണ്ടായി. ജൂലായ് മുതലുള്ള കണക്കെടുത്താല്‍ 5,720 രൂപയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്
ആഗോള വിപണിയിൽ സ്പോട്ട് ഗോൾഡ് വില ഔൺസിന് എക്കാലത്തെയും റെക്കോഡ് ഭേദിച്ച് 2,068.32 ഡോളറിലെത്തി. ഒരുവേള 2,072.50 ഡോളർ നിവാരത്തിലെത്തിയെങ്കിലും നേരിയതോതിൽ കുറവുണ്ടായി

Exit mobile version