Site icon CTV Online

സ്വർണവിലയിൽ വീണ്ടും വർധനവ്; ഇന്നത്തെ നിരക്കറിയാം

കോഴിക്കോട്: സംസ്ഥാനത്ത് സ്വർണവില വീണ്ടും വർധിച്ചു. പവന് 560 രൂപയാണ് വർധിച്ചത്. ഇതോടെ 1,05,760 രൂപയാണ് ഒരു പവന്റെ ഇന്നത്തെ വില. ഗ്രാമിന് 70 രൂപ വർധിച്ച് 13,220 രൂപയുമായി.

24 കാരറ്റ് സ്വർണത്തിനും വില വർധിച്ചിട്ടുണ്ട്. ഗ്രാമിന് 76 രൂപ കൂടി 14,422 രൂപയും, പവന് 608 രൂപ ഉയർന്ന് 1,15,376 രൂപയുമാണ് ഇന്നത്തെ വിപണിവില. ഇന്നലെ പവന് 120 രൂപയുടെ വർദ്ധനവ് രേഖപ്പെടുത്തിയിരുന്നു.

ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്.

Exit mobile version