Site icon CTV Online

സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്; കുറഞ്ഞത് 480രൂപ

കൊച്ചി: സ്വര്‍ണവില കേരളത്തില്‍ വീണ്ടും താഴ്ന്നിറങ്ങി. ഇന്നു രാവിലെ ഗ്രാമിന് 60 രൂപ കുറഞ്ഞ് വില 13,465 രൂപയായി. 480 രൂപ താഴ്ന്ന് 1,07,720 രൂപയാണ് പവന്‍വില.

ആഗോള വിപണിയില്‍ എണ്ണവില കുറഞ്ഞതോടെ കഴിഞ്ഞദിവസങ്ങളില്‍ സ്വര്‍ണവില ഉയര്‍ന്നിരുന്നു. എന്നാല്‍ പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ എണ്ണവില വീണ്ടും ഉയര്‍ന്നതോടെ സ്വര്‍ണവില ഇടിയുകയായിരുന്നു.

Exit mobile version