Site icon CTV Online

സ്വർണവിലയിൽ വീണ്ടും ഇടിവ്; ഇന്നത്തെ നിരക്കറിയാം…

കോഴിക്കോട്: സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്. ഇന്ന് പവന് 480 രൂപ കുറഞ്ഞതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,13,040 രൂപയായി. ഗ്രാമിന് 60 രൂപ കുറഞ്ഞ് 14,130 രൂപയിലാണ് ഇന്നത്തെ വ്യാപാരം. രണ്ടുദിവസത്തെ കുതിപ്പിന് ശേഷം ശനിയാഴ്ച മുതലാണ് സ്വർണവില വീണ്ടും താഴേക്ക് നീങ്ങിത്തുടങ്ങിയത്.

ഓണക്കാലത്ത് ഒരാഴ്ചയ്ക്കിടെ പവന് ഏകദേശം 8,800 രൂപയുടെ ഇടിവ് രേഖപ്പെടുത്തിയിരുന്നു. തുടർന്ന് കഴിഞ്ഞ വ്യാഴം, വെള്ളി ദിവസങ്ങളിൽ വിലയിൽ നേരിയ തിരിച്ചുവരവ് ഉണ്ടായെങ്കിലും പിന്നീട് വീണ്ടും ഇടിവ് തുടരുകയായിരുന്നു.

അതേസമയം, മറ്റ് കാരറ്റ് വിഭാഗങ്ങളുടെയും വില കുറഞ്ഞിട്ടുണ്ട്. 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 45 രൂപ കുറഞ്ഞ് 11,610 രൂപയായി. 14 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 40 രൂപ കുറഞ്ഞ് 9,040 രൂപയും 9 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 25 രൂപ കുറഞ്ഞ് 5,830 രൂപയുമായി. ഓഗസ്റ്റ് തുടക്കത്തിൽ പവന് 1,05,600 രൂപയായിരുന്നു സംസ്ഥാനത്തെ സ്വർണവില. തുടർന്ന് വിലയിൽ വലിയ കുതിപ്പും ഇടിവും രേഖപ്പെടുത്തി.

ഈ വർഷം ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സംസ്ഥാനത്തെ സ്വർണവിലയിലെ എക്കാലത്തെയും റെക്കോർഡ് ഉയരം. അന്ന് ഒരു ഗ്രാം സ്വർണത്തിന് 16,395 രൂപയായിരുന്നു വില. ഡിസംബർ 23നാണ് സംസ്ഥാനത്ത് പവൻ വില ആദ്യമായി ഒരു ലക്ഷം രൂപ കടന്നത്.

Exit mobile version