Site icon CTV Online

സ്വര്‍ണ വിലയില്‍ ഇടിവ്

Web Desk

മൂന്നു ദിവസമായി വര്‍ധന രേഖപ്പെടുത്തിയ സ്വര്‍ണ വിലയില്‍ ഇടിവ്. പവന് ഇരുന്നൂറു രൂപയാണ് ഇന്നു കുറഞ്ഞത്. പവന്‍ വില 36,000ല്‍ എത്തി. ഗ്രാമിന് 25 രൂപ കുറഞ്ഞ് 4500 ആയി. ഈ മാസം പൊതുവേ സ്വര്‍ണ വില ഉയരുന്ന പ്രവണതയാണ് കാണിച്ചത്. മാസാദ്യത്തില്‍ 35,200 രൂപയായിരുന്നു വില. ഇത് ഉയര്‍ന്ന് 16ന് മാസത്തിലെ ഉയര്‍ന്ന വിലയായ 36,200ല്‍ എത്തി.

Exit mobile version