
Web Desk
സംസ്ഥാനത്ത് സ്വര്‍ണ വില ഈ മാസത്തെ ഇതുവരെയുള്ള ഉയര്‍ന്ന നിലയില്‍ തുടരുന്നു. ഇന്നു വിലയില്‍ മാറ്റമില്ല. 800 രൂപയാണ് പവന് കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 39,520 രൂപ. ഗ്രാമിന് നൂറു രൂപ കൂടി 4940 ആയി. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയാണിത്. യുദ്ധസാഹചര്യം അയയാതെ നിന്നാല്‍ സ്വര്‍ണം പവന് 40,000 കടക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
