Site icon CTV Online

സ്വർണം വാങ്ങാൻ കാത്തിരിക്കുന്നവർ അറിയാൻ; ഇന്ന് വിലയിൽ ഇടിവ്, നിരക്കറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ ഇടിവ്. ഒരു ഗ്രാമിന് 130 രൂപ ഇടിഞ്ഞ് 13,100 രൂപയായി. പവൻ 1040 രൂപ കുറഞ്ഞ് 1,04,800 രൂപയിലെത്തി. പശ്ചിമേഷ്യ വീണ്ടുംഈ മാസത്തിന്റെ തുടക്കത്തിൽ പവന് 1,03,240 രൂപയായിരുന്നെങ്കിലും തുട‌ർന്നുള്ള ദിവസങ്ങളിൽ വില വർദ്ധിച്ച് 1,07,800 രൂപവരെ എത്തിയിരുന്നു. ഇതിനുശേഷം ചെറിയ ഇടിവ് രേഖപ്പെടുത്തുകയായിരുന്നു.

സ്വർണവിലയിലെ ഈ മാറ്റം ആഭരണം വാങ്ങാൻ തയ്യാറെടുക്കുന്നവർക്ക് ചെറിയ ആശ്വാസമാണ്.കഴിഞ്ഞ മാസത്തിന്റെ അവസാന ദിവസം (ജൂൺ 30)​ 1,​04,​160 രൂപയായിരുന്നു ഒരു പവന്റെ വില. അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങൾ, ഡോളറിന്റെ മൂല്യത്തിലെ ഏറ്റക്കുറച്ചിലുകൾ തുടങ്ങി നിരവധി കാര്യങ്ങളാണ് സ്വർണവിലയിലെ തുടർച്ചയായുള്ള മാറ്റത്തെ സ്വാധീനിക്കുന്നത്.

വെള്ളി വിലവെള്ളിവിലയിൽ ഇന്ന് മാറ്റമില്ല. ഗ്രാമിന് 240 രൂപയാണ് ഇന്നത്തെ വിപണി വില. 10 ഗ്രാം വെള്ളിക്ക് 2,​400 രൂപയും 100 ഗ്രാം വെള്ളിക്ക് 24,​000 രൂപയുമാണ് വിപണിവില. ഒരു കിലോഗ്രാം വെള്ളി വാങ്ങാൻ ഇന്ന് 2,​40,​000 രൂപ നൽകണം.

Exit mobile version