Site icon CTV Online

വീണ്ടും കുതിച്ചുയർന്ന് സ്വർണവില; ഇന്നത്തെ നിരക്കറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ്. കഴിഞ്ഞ ദിവസങ്ങളിലെ ഇടിവിന് പിന്നാലെയാണ് വില വീണ്ടും ഉയരാൻ തുടങ്ങിയത്. ഇന്ന് 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് വർധിച്ചത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 12,825 രൂപയായും ഒരു പവന്റെ വില 1,02,600 രൂപയായും ഉയർന്നു.

അതേസമയം, സംസ്ഥാനത്ത് വെള്ളിവിലയിൽ മാറ്റമില്ല. ഒരു ഗ്രാം വെള്ളിക്ക് 200 രൂപയും 10 ഗ്രാം വെള്ളിക്ക് 2,000 രൂപയുമാണ് ഇന്നത്തെ വില.

അന്താരാഷ്ട്ര വിപണിയിലെ വിലയിലുണ്ടാകുന്ന മാറ്റങ്ങളാണ് സംസ്ഥാനത്തെ സ്വർണവിലയിലും പ്രതിഫലിക്കുന്നത്. ആഗോള വിപണിയിൽ സ്വർണവില ഔൺസിന് 3,940 ഡോളർ നിലവാരത്തിലാണ്. അന്താരാഷ്ട്ര വിപണിയിലെ സാഹചര്യങ്ങൾ അനുകൂലമായാൽ വരും ദിവസങ്ങളിലും സ്വർണവിലയിൽ വർധനവുണ്ടാകുമെന്നാണ് വിപണിയുടെ പ്രതീക്ഷ. വില വീണ്ടും ഉയരുമെന്ന പ്രതീക്ഷയിൽ പഴയ സ്വർണം വിൽക്കാൻ കാത്തിരിക്കുന്നവരുമുണ്ട്.

Exit mobile version