Site icon CTV Online

വീണ്ടും കുതിച്ചു സ്വർണവില; ഒറ്റയടിക്ക് വർധിച്ചത് 2160 രൂപ

കോഴിക്കോട്: രണ്ടു ദിവസത്തെ ഇടവേളക്ക് ശേഷം സ്വർണ വില വർധിച്ചു. പവന് 2160 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 1,08,960 രൂപയായി. ഗ്രാമിന് 270 രൂപ വർധിച്ചു 13, 620 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.

ഇന്നലെ പവന് 1560 രൂപയാണ് കുറഞ്ഞത്. 1,06,800 രൂപയായിരുന്നു സ്വര്‍ണത്തിന്റെ ഇന്നലത്തെ വില. രണ്ട് ദിവസം കൊണ്ട് 5520 രൂപ കുറഞ്ഞിരുന്നു. ഇവിടെ നിന്നാണ് ഒറ്റയടിക്ക് ഇന്ന് 2160 രൂപ സ്വർണത്തിന് വർധിച്ചത്.

അതേ സമയം സംസ്ഥാനത്ത് വെള്ളി വിലയിൽ മാറ്റമില്ലാതെ തുടരുകയാണ്. ഒരു ഗ്രാം വെള്ളിയുടെ വില ഇന്ന് 260 രൂപയാണ്. 10 ഗ്രാം വെള്ളിക്ക് നിലവിൽ 2,600 രൂപയാണ് വില വരുന്നത്.

Exit mobile version