
newsdesk
കോഴിക്കോട്: കേരളത്തില്‍ സ്വര്‍ണവിലയില്‍ ഇന്ന് നേരിയ വര്‍ധനവ് രേഖപ്പെടുത്തി. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 60 രൂപ വര്‍ധിച്ച് 13,195 രൂപയായും, ഒരു പവന്‍ സ്വര്‍ണത്തിന് 480 രൂപ ഉയര്‍ന്ന് 1,05,560 രൂപയിലുമാണ് (28/10/2026) ഇന്നത്തെ വില ഇന്നലെ ഗ്രാമിന് 13,135 രൂപയായിരുന്നു നിരക്ക്.
ഇന്ന് നേരിയ വിലക്കയറ്റം ഉണ്ടായെങ്കിലും, ഒക്ടോബര്‍ മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്കുകള്‍ക്ക് തൊട്ടടുത്താണ് നിലവില്‍ സ്വര്‍ണവിലയുള്ളത്. ഈ മാസം ഒക്ടോബര്‍ 10, 11 തീയതികളില്‍ സ്വര്‍ണവില റെക്കോര്‍ഡ് ഉയരമായ 13,880 രൂപയില്‍ എത്തിയിരുന്നു. എന്നാല്‍ പിന്നീട് വിപണിയില്‍ വന്‍ ഇടിവ് പ്രകടമാകുകയും ഒക്ടോബര്‍ 23-ന് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കായ 13,060 രൂപയിലേക്ക് വില താഴുകയും ചെയ്തു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഈ താഴ്ന്ന നിലവാരത്തില്‍ തന്നെയാണ് വില തുടരുന്നത്.
വെള്ളിയുടെ വില ഗ്രാമിന് 105 രൂപ നിലവാരത്തിലാണ് വ്യാപാരം തുടരുന്നത്. വരും ദിവസങ്ങളില്‍ ഉത്സവ-വിവാഹ സീസണുകള്‍ സജീവമാകുന്നതോടെ സ്വര്‍ണം, വെള്ളി വിലകളില്‍ കൂടുതല്‍ ചലനങ്ങള്‍ ഉണ്ടായേക്കുമെന്നാണ് വിപണി വിദഗ്ധരുടെ വിലയിരുത്തല്‍.
