Site icon CTV Online

മലക്കം മറിഞ്ഞ് പൊന്ന്; സംസ്ഥാനത്ത് സ്വർണ വില വീണ്ടും താഴേക്ക്

കോഴിക്കോട്: കഴിഞ്ഞ ദിവസം വരെ ഉയർന്ന സ്വർണ വില ഇന്ന് വീണ്ടും താഴേക്ക് ഇറങ്ങി. ഒരു ഗ്രാം സ്വർണത്തിന് 85 രൂപയാണ് ഇടിഞ്ഞത്. 13110 രൂപയാണ് വിപണിവില. 680 രൂപ കുറഞ്ഞ് ഒരു പവൻ സ്വർണത്തിന് 104880 രൂപയായി.

18 കാരറ്റ് സ്വർണം ഗ്രാമിന് 69 രൂപ കുറഞ്ഞ് 10727 രൂപയായി. ഒരു പവന് 552 രൂപ കുറഞ്ഞ് 85816 രൂപയുമായി. ശനിയാഴ്ച സ്വർണവില ഗ്രാമിന് 110 രൂപയും പവന് 880 രൂപയുമാണ് വർധിച്ചത്. അതിന് മുൻപുള്ള ദിവസങ്ങളിൽ സ്വർണവിലയിൽ വലിയ രീതിയിൽ ഇടിവുണ്ടായിരുന്നു.

ഇന്നും കുറവ് സംഭവിച്ചതോടെ പഴയ വിലയിലേക്ക് തന്നെ സ്വർണവില പോകാനാണ് സാധ്യത.

Exit mobile version