Site icon CTV Online

സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും ഇടിവ്; രണ്ട് ദിവസം കൊണ്ട് ഇടിഞ്ഞത് 1560 രൂപ, ഇന്നത്തെ നിരക്കറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും ഇടിവ്. ഇന്ന് സംസ്ഥാനത്ത് 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 35 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 280 രൂപയാണ് ഇടിഞ്ഞിരിക്കുന്നത്. ഇതോടെ, നിലവിൽ കേരളത്തിൽ ഒരു ഗ്രാം സ്വർണത്തിന് 13,685 രൂപയിലും പവന് 1,09,480 രൂപയിലുമാണ് വ്യാപാരം നടക്കുകയെന്ന് കേരളാ ഗോൾഡ് ആന്റ് സിൽവർ മെർച്ചന്റ്സ് അസോസിയേഷൻ അറിയിച്ചു. ഇന്നലെ രാവിലെയും ഉച്ചക്ക് ശേഷവും സ്വർണ വില ഇടിഞ്ഞിരുന്നു. ഇന്നലെ മാത്രം ആകെ 1280 രൂപയാണ് കുറഞ്ഞത്. സംസ്ഥാനത്ത് വെള്ളി വിലയും കുറഞ്ഞു. ഇന്ന് വെള്ളിക്ക് ഗ്രാമിന് 235 രൂപയിലും പവന് 2350 രൂപയിലുമാണ് നിലവിൽ വ്യാപാരം നടക്കുന്നത്.

കഴിഞ്ഞ 10 ദിവസങ്ങളിലെ സ്വർണ നിരക്ക്
ഒക്ടോബർ 13- 1,09,480 രൂപ

ഒക്ടോബർ 12- രാവിലെ 1,10,720 രൂപ| വൈകീട്ട് 1,09,760 രൂപ

ഒക്ടോബർ 11- 1,11,040 രൂപ

ഒക്ടോബർ 10- 1,11,040 രൂപ

ഒക്ടോബ‍‌ർ 9- 1,10,520 രൂപ

ഒക്ടോബ‍ർ 8- 1,09,680 രൂപ

ഒക്ടോബ‍‌ർ 7- 1,09,680 രൂപ

ഒക്ടോബർ 6- 1,09,280 രൂപ

ഒക്ടോബർ 5- 1,09,400 രൂപ

ഒക്ടോബർ 4- 1,09,400 രൂപ

ഒക്ടോബർ 3- 1,09,400 രൂപ

ഒക്ടോബർ 2- 1,10,200 രൂപ

Exit mobile version