Site icon CTV Online

വീണ്ടും ഉയർന്ന് ഉയർന്ന് സ്വർണ വില; ഇന്ന് പവന് 40,000 രൂപ

സ്വര്‍ണ വില തുടര്‍ച്ചയായി ഒമ്പതാമത്തെ ദിവസവും പുതിയ റെക്കോഡ് കുറിച്ച് ഒടുവില്‍ 40,000 രൂപയിലെത്തി. ഗ്രാമിന്റെ വില 5,000 രൂപയുമായി. 
വെള്ളിയാഴ്ച പവന് 280 രൂപയാണ് കൂടയിത്. വ്യാഴാഴ്ചയാകട്ടെ പവന് 320 രൂപ വര്‍ധിച്ച് 39,720 രൂപയിലെത്തിയിരുന്നു. 
അന്താരാഷ്ട്ര വിപണിയില്‍ ഒരു ട്രോയ് ഔണ്‍സ് (31.1 ഗ്രാം) തനിത്തങ്കത്തിന്റെ വില സ്ഥിരതയാര്‍ജിച്ചു. 1,958.99 ഡോളര്‍ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്.  

കോവിഡ് വ്യാപനത്തെതുടര്‍ന്നുള്ള ആഗോള സാമ്പത്തിക പ്രതിസന്ധിമൂലം സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തില്‍ നിക്ഷേപകര്‍ വിശ്വാസമര്‍പ്പിച്ചതാണ് വിലയെ സ്വാധീനിച്ചത്. 
ദേശീയ വിപണിയില്‍ 10 ഗ്രാം തനിത്തങ്കത്തിന് 53,216 നിലവാരത്തിലെത്തി. വെള്ളിവിലയിലും വര്‍ധനവുണ്ടായി. കിലോഗ്രമീന് 865 രൂപ വര്‍ധിച്ച് 63,355 രൂപയായി. 

Exit mobile version