
newsdesk
കൊച്ചി: സംസ്ഥാനത്ത് സ്വര്ണവില വീണ്ടും ഇടിഞ്ഞു. 22 കാരറ്റ് സ്വര്ണത്തിന് ?ഗ്രാമിന് 95 രൂപയാണ് ബുധനാഴ്ച രാവിലെ കുറഞ്ഞത്. ഇതോടെ ഗ്രാമിന് 13,590 രൂപയായി. പവന് 1,08,720 രൂപയാണ് വില. കഴിഞ്ഞദിവസം ഗ്രാമിന് 35 രൂപയാണ് കുറഞ്ഞത്.
കഴിഞ്ഞ നാലുദിവസം കൊണ്ട് പവന് 2320 രൂപയാണ് കുറഞ്ഞത്. ഗ്രാമിന് 290 രൂപയും. 18 കാരറ്റ് സ്വര്ണത്തിനും ബുധനാഴ്ച വില കുറഞ്ഞു. ഗ്രാമിന് 75 രൂപ കുറഞ്ഞ് 11, 165 രൂപയാണ് ബുധനാഴ്ചത്തെ വില. പവന് 89,320 രൂപയായും കുറഞ്ഞു.
14 കാരറ്റ് സ്വര്ണത്തിന് 60 രൂപ കുറഞ്ഞു. ഗ്രാമിന് 8,700 രൂപയും പവന് 69, 600 രൂപയുമാണ് വില. ഒമ്പത് കാരറ്റ് സ്വര്ണത്തിന് 40 രൂപയാണ് കുറഞ്ഞത്. ഗ്രാമിന് 5610 രൂപയും പവന് 44880 രൂപയുമാണ് ബുധനാഴ്ചത്തെ വില. വെള്ളി വിലയില് മാറ്റമില്ല. ഗ്രാമിന് 235 രൂപയാണ് വെള്ളിയുടെ വില.
