Site icon CTV Online

റിവേഴ്സ് ​ഗിയറിൽ പൊന്ന്; സംസ്ഥാനത്ത് ഇന്നും സ്വർണ വില കുറഞ്ഞു

കോഴിക്കോട്: സാധാരണക്കാർക്കും സ്വർണാഭരണ പ്രേമികൾക്കും ആശ്വാസം. സംസ്ഥാനത്ത് സ്വർണവില ഇന്നും കുറഞ്ഞു. 22 കാരറ്റ് സ്വർണം പവന് 600 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഒരു പവന്റെ വില 1,08,120 രൂപയിലെത്തി.

ഗ്രാമിന് 75 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം സ്വർണത്തിന്റെ വില 13,515 രൂപയായി. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കേരളത്തിലെ സ്വർണവില താഴേക്കാണ്.

അന്താരാഷ്ട്ര വിപണിയിലെ സ്വർണവിലയിലുണ്ടാകുന്ന മാറ്റങ്ങൾ സംസ്ഥാനത്തെ വിലയെയും സ്വാധീനിക്കാറുണ്ട്. അതേസമയം, സംസ്ഥാനത്ത് വെള്ളിവിലയിലും ഇന്ന് കുറവ് രേഖപ്പെടുത്തി.

Exit mobile version