Site icon CTV Online

തിരിച്ചിറങ്ങി സ്വർണം; സംസ്ഥാനത്ത് സ്വർണ വിലയിൽ ഇടിവ്

കോഴിക്കോട്: സംസ്ഥാനത്ത് സ്വർണ വിലയിൽ ഇടിവ് രേഖപ്പെടുത്തി. ഗ്രാമിന് 190 രൂപയും പവന് 1520 രൂപയുമാണ് കുറഞ്ഞിരിക്കുന്നത്. ഒരു പവൻ 22 കാരറ്റ് സ്വ‌ർണത്തിന് 1,07,000 രൂപയാണ് വില വരുന്നത്. ഗ്രാമിന് 13,375 രൂപയുമാണ്. ഇന്നലെ 1080 രൂപ പവന് വർധിച്ചിരുന്നു.

ഒരു ഗ്രാം 24 കാരറ്റ് സ്വർണത്തിന് 14,591 രൂപയും, പവന് 1,16,728 രൂപയുമാണ് നിരക്ക്. 18 കാരറ്റിന് ഒരു ഗ്രാമിന് 10,944 രൂപയും പവന് 87,552 രൂപയുമാണ് വില. വെള്ളി വില ഗ്രാമിന് 250 രൂപയും കിലോഗ്രാമിന് 2,50,000 രൂപയുമാണ് ഇന്നത്തെ നിരക്ക്.

ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്.

Exit mobile version