
newsdesk
കോഴിക്കോട് :എരഞ്ഞിപ്പാലത്തെ ലോഡ്ജിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി.യുവതിയുടെ കൂടെ ഉണ്ടായിരുന്ന യുവാവിനെ കാണാനില്ല . വെട്ടത്തൂർ സ്വദേശിനിയായ ഫസീല എന്ന യുവതിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത് .
ഫസീലയും തൃശൂർ സ്വദേശിയായ യുവാവും ചേർന്നാണ് മുറിയെടുത്തത്. ലോഡ്ജിലെ ബില്ല് അടയ്ക്കാനുള്ള പണവുമായി വരാമെന്ന് പറഞ്ഞ് ഇന്നലെ രാത്രി പുറത്ത് പോയ യുവാവ് പിന്നീട് തിരികെ വന്നില്ല. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് നടക്കാവ് പോലീസ് കേസെടുത്തു .
