കോഴിക്കോട്ട് ചാത്തമംഗലത്ത് പെൺകുട്ടിയെ ബൈക്കിൽ കയറ്റി കൊണ്ടുപോയി ലൈംഗികാതിക്രമം; പ്രതി അറസ്റ്റിൽ

ചാത്തമംഗലം (കോഴിക്കോട്) ∙ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബൈക്കിൽ കയറ്റി കൊണ്ടുപോയി ലൈംഗികാതിക്രമം നടത്തിയയാൾ പിടിയിൽ. മലയമ്മ മുതുവന വിഷ്ണു എം.കുമാറിനെയാണ് കുന്നമംഗലം എസ്എച്ച്ഒ എസ്.ശ്രീകുമാർ അറസ്റ്റ് ചെയ്തത്.

കമ്പനിമുക്കിൽനിന്നും പെൺകുട്ടിയെ ബൈക്കിൽ കയറ്റി കട്ടാങ്ങൽ ജംക്‌ഷനിൽ ഇറക്കിവിടുകയായിരുന്നു. പോക്സോ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് കേസ് റജിസ്റ്റർ ചെയ്തതെന്നു പൊലീസ് പറഞ്ഞു.

error: Content is protected !!