കോഴിക്കോട്ട് ചികിത്സയിലായിരുന്ന 9–ാം ക്ലാസ് വിദ്യാർഥിനി മരിച്ചു ; ഭക്ഷ്യവിഷബാധ മൂലമെന്ന് സംശയം

നാദാപുരം∙ ഛർദിയും വയറിളക്കവും മൂലം ചികിത്സയിലായിരുന്ന വിദ്യാർഥിനി മരിച്ചത് ഭക്ഷ്യവിഷബാധ മൂലമെന്ന് സംശയം. വളയം നീലാണ്ടുമ്മൽ പടിഞ്ഞാറയിൽ സജീവന്റെയും ഷൈജയുടെയും മകൾ ദേവതീർഥയാണ് ഇന്നു രാവിലെ 10 മണിയോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. വളയം ഗവ.ഹയർ സെക്കൻഡറി സ്കൂൾ ഒൻപതാം ക്ലാസ് വിദ്യാർഥിനിയാണ്.

അമ്മയോടൊപ്പം പൊയിലൂരിലെ വീട്ടിലായിരുന്നു ദേവതീർഥ. ഛർദിയും വയറിളക്കവും കാരണം കഴിഞ്ഞ രണ്ട് ദിവസമായി തലശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. രോഗം മൂർച്ഛിച്ചതിനെ തുടർന്നാണ് ഇന്നലെ കോഴിക്കോട്ടേക്കു മാറ്റിയത്.

error: Content is protected !!