മേഘ ഗ്രൂപ്പിന്റെ ജനറൽ മാനേജർ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ചു

പെരുമ്പാവൂർ: കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മേഘ ഗ്രൂപ്പ് കമ്പനിയുടെ ജനറൽ മാനേജർ മരിച്ചു. കിഴക്കമ്പലം വിലങ്ങ് ഊരക്കാട് മാളിയേക്കൽ ജോൺസന്റെ മകൻ ലിയോ ജോൺസൺ (29) ആണ് മരിച്ചത്. ഇന്ന് പുലർച്ചെയായിരുന്നു അപകടം ഉണ്ടായത്.

പെരുമ്പാവൂർ ഭജനമഠത്തിന് സമീപമുള്ള മേഘ ആർക്കേഡിന് മുകളിൽ നിന്ന് വീഴുകയായിരുന്നു. ലിയോ തിങ്കളാഴ്ച ഓഫീസിലാണ് താമസിച്ചിരുന്നത്. മൃതദേഹം പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിലാണ്. സംഭവത്തിൽ പെരുമ്പാവൂർ പൊലീസ് അന്വേഷണം ആരംഭിച്ചു.

error: Content is protected !!