Site icon CTV Online

കോന്നിയിൽ 96 ജലാറ്റിൻ സ്റ്റിക്കുകൾ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി

News Desk

കോന്നിയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ ജലാറ്റിൻ സ്റ്റിക്കുകൾ കണ്ടെത്തി. കോന്നി കല്ലേലി വയക്കര പാലത്തിന് സമീപം 96 ജലാറ്റിൻ സ്റ്റിക്കുകളാണ് കണ്ടെത്തിയത്.

വനം വകുപ്പ് ഉദ്യോഗസ്ഥരാണ് ജലാറ്റിൻ സ്റ്റിക്കുകൾ കണ്ടെത്തിയത്. ജലാറ്റിൻ സ്റ്റിക്കുകൾ ക്വാറിയിൽ നിന്ന് ഉപേക്ഷിച്ചതാണെന്നാണ് സംശയം. ഇത് സംബന്ധിച്ച അന്വേഷണം പുരോഗമിക്കുകയാണ്.

Exit mobile version