Site icon CTV Online

ആത്മീയതലത്തില്‍ നില്‍ക്കുന്ന വനിതകളെക്കുറിച്ച് സീരീസ് സംവിധാനം ചെയ്യുമെന്ന് ഗായത്രി

Entertainment Desk

മലയാള സീരിയലിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിയാണ് ഗായത്രി അരുണ്‍. വണ്‍ എന്ന മമ്മൂട്ടി ചിത്രത്തിലും ഗായത്രി പ്രധാനപ്പെട്ട ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ഇപ്പോഴിതാ തന്റെ അടുത്ത ലക്ഷ്യം സംവിധാനമാണെന്ന് പറയുകയാണ് ഗായത്രി. എട്ട് ഭാഗങ്ങളുള്ള സീരീസ് ഒ.ടി.ടി പ്ലാറ്റ്‌ഫോമിനായി സംവിധാനം ചെയ്യാനാണ് തന്റെ ഉദ്ദേശ്യമെന്ന് വനിതക്ക് നല്‍കിയ അഭിമുഖത്തില്‍ ഗായത്രി പറഞ്ഞു.
ഇന്ത്യയില്‍ ആത്മീയതലത്തില്‍ നില്‍ക്കുന്ന വനിതകളെക്കുറിച്ചായിരിക്കും സീരീസ് എന്നും ഗായത്രി പറയുന്നു.അഭിനയം തനിക്കേറെ ഇഷ്ടപ്പെട്ട കലയാണെന്നും അതുകൊണ്ട് കൂടുതല്‍ സിനിമകളില്‍ അഭിനയിക്കണമെന്നത് ആഗ്രഹമാണെന്നും നടി പറഞ്ഞു.

പരസ്പരം സീരിയലില്‍ അഭിനയിച്ചുകൊണ്ടിരിക്കുമ്പോള്‍ മകള്‍ കല്ല്യാണി ചെറിയ കുട്ടിയായിരുന്നുവെന്നും അതുകൊണ്ട് അവളുടെ പഠനം ശ്രദ്ധിക്കാന്‍ വേണ്ടിയാണ് സീരിയല്‍ കഴിഞ്ഞപ്പോള്‍ ബ്രേക്ക് എടുത്തതെന്നും ഗായത്രി കൂട്ടിച്ചേര്‍ത്തു.വണ്ണിലെ ഗായത്രിയുടെ കഥാപാത്രം പ്രേക്ഷകപ്രശംസ ഏറ്റുവാങ്ങിയിരുന്നു.
കടക്കല്‍ ചന്ദ്രന്‍ എന്ന മുഖ്യമന്ത്രി കഥാപാത്രത്തെയാണ് വണില്‍ മമ്മൂട്ടി അവതരിപ്പിച്ചത്. സന്തോഷ് വിശ്വനാഥാണ് ചിത്രം സംവിധാനം ചെയ്തത്.

Exit mobile version