മുക്കത്ത് ഗ്യാസ് സിലിണ്ടറിന് തീപിടിച്ചു. വൻ ദുരന്തം ഒഴിവായി

NEWSDESK

മുക്കം: മുക്കം ആനയാം കുന്നിൽ ഗ്യാസ് സിലിണ്ടറിന് തീപിടിച്ച് വൻ ദുരന്തം ഒഴിവായി. ആനായാംകുന്ന് സ്വദേശി കുഴിപ്പള്ളി ആലികുട്ടിയുടെ ഉടമസ്ഥതയിലുള്ള ‘വീട്ടിലെ ഊണ്’ എന്ന ഹോട്ടലിലെ സിലിണ്ടറിനാണ് തീ പിടിച്ചത്. ഉടൻ തന്നെ ഹോട്ടലിലെ ജീവനക്കാരും പരിസരവാസികളും ചേർന്ന് തീ പടരാതെ നിയന്ത്രണ വിധേയമാക്കി. മുക്കത്ത് നിന്നും ഫയർ ഓഫീസർ എം അബ്ദുൽ ഗഫൂറിന്റെ നേതൃത്വത്തിലുള്ള ഫയർ ഫോഴ്സ് സംഘം ഉടൻ തന്നെ സംഭവ സ്ഥലത്തെത്തുകയും തീ പൂർണ്ണായും അണക്കുകയും ചെയ്തു.
ഗ്രേഡ്‌ അസി: സ്റ്റേഷൻ ഓഫീസർ പി അബ്ദൂൾ ശുക്കൂർ,ഫയർ& റെസ്ക്യൂ ഓഫീസർമാരായ കെ സനീഷ് ചെറിയാൻ, വി സലീം,ജി ആർ അജേഷ്,കെ രജീഷ്, ഹോംഗാർഡ് ജോളി ഫിലിപ്പ് തുടങ്ങിയവരും രക്ഷാപ്രവർത്തനം നടത്തിയ സംഘത്തിലുണ്ടായിരുന്നു.

error: Content is protected !!