
WebDesk
ഉത്തര്‍പ്രദേശിലെ ലഖ്നൗ സിവില്‍ കോടതിയില്‍ വെടിവെയ്പ്. കോടതിക്ക് പുറത്താണ് വെടിവെയ്പ് നടന്നത്. വെടിവെയ്പില്‍ ഗുണ്ടാ നേതാവ് സഞ്ജീവ് കൊല്ലപ്പെട്ടു. ഒരു പൊലീസുകാരനും പെണ്‍കുട്ടിക്കും പരുക്കേറ്റു.
ഗുണ്ട നേതാവ് മുക്താര്‍ അന്‍സാരിയുടെ കൂട്ടാളിയാണ് സഞ്ജീവ് ജീവ. അഭിഭാഷകന്റെ വേഷത്തിലെത്തിയ ആളാണ് വെടിയുതിര്‍ത്തതെന്നാണ് റിപ്പോര്‍ട്ടുകള്‍.
