Site icon CTV Online

ഇന്ധന വില ഇന്നും വർധിപ്പിച്ചു

Web Desk

രാജ്യത്ത് പെട്രോൾ -ഡീസൽ വില വീണ്ടും വർധിപ്പിച്ചു. പെട്രോൾ ലിറ്ററിന് 35 പൈസയും ഡീസൽ ലിറ്ററിന് 37 പൈസയുമാണ് കൂട്ടിയത്. തിരുവനന്തപുരത്ത് പെട്രോൾ ലിറ്ററിന് 110.81 രൂപയും ഡീസലിന് 103.60 രൂപയുമായി. കൊച്ചിയിൽ പെട്രോൾ ലിറ്ററിന് 108.95 രൂപയും ഡീസൽ ലിറ്ററിന് 102. 80 രൂപയും കൂടി. കോഴിക്കോട് പെട്രോൾ ലിറ്ററിന് 109.45 രൂപയും ഡീസലിന് 102. 93 രൂപയുമാണ് ഇന്നത്തെ ഇന്ധന വില.

Exit mobile version