Site icon CTV Online

സ്വര്‍ണ്ണവില കുറഞ്ഞു, ഇന്നത്തെ നിരക്ക് അറിയാം

തിരുവനന്തപുരം: റെക്കോര്‍ഡ് ഉയരത്തില്‍ നിന്നും സ്വര്‍ണവില അപ്രതീക്ഷിതമായി താഴേക്ക്. ഒരു ദിവസത്തിനുള്ളില്‍ തന്നെ ഒറ്റയടിക്ക് 600 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയത്. തുടര്‍ച്ചയായ വിലക്കുതിപ്പിന് ശേഷം ഉണ്ടായ ഈ പെട്ടെന്നുള്ള ഇടിവ് വിപണിയില്‍ ചര്‍ച്ചയാകുകയാണ്.

പവന് 600 രൂപയാണ് കുറഞ്ഞത്. 1,05,000 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 75 രൂപയാണ് കുറഞ്ഞത്. 13,125 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഇന്നലെ രണ്ടു തവണകളായി പവന് 1080 രൂപ വര്‍ധിച്ച് സ്വര്‍ണവില പുതിയ ഉയരം കുറിച്ചിരുന്നു. ഡിസംബര്‍ 23നാണ് സ്വര്‍ണവില ആദ്യമായി ഒരു ലക്ഷം കടന്നത്.ആഭ്യന്തരവും ആഗോളവുമായ വിപണി ഘടകങ്ങളാണ് സ്വര്‍ണവിലയെ താഴേക്ക് നയിച്ചതെന്ന് വിലയിരുത്തപ്പെടുന്നു.

Exit mobile version