ശ്രീശാന്തിനെതിരെ വഞ്ചനാക്കേസ്; ‘വില്ല നിർമിച്ചുനൽകാമെന്നു പറഞ്ഞ് 18 ലക്ഷം തട്ടിയെടുത്തു

കണ്ണൂർ∙ കർണാടക ഉഡുപ്പിയിൽ വില്ല നിർമിച്ചു നൽകാമെന്നു പറ‍ഞ്ഞു 18 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിൽ ക്രിക്കറ്റ് താരം ശ്രീശാന്ത് അടക്കമുള്ളവർക്കെതിരെ ടൗൺ പൊലീസ് കേസെടുത്തു. കണ്ണപുരം സ്വദേശിയുടെ പരാതിയിൽ കോടതിയുടെ നിർദേശപ്രകാരമാണു കേസ്.

2019ൽ കൊല്ലൂരിൽ വച്ചു പരിചയപ്പെട്ട രാജീവ്കുമാർ, വെങ്കിടേഷ് കിനി എന്നിവർ ചേർന്നാണു പണം വാങ്ങിയതെന്ന് പരാതിയിൽ പറയുന്നു. അഞ്ച് സെന്റ് ഭൂമിയും അതിലൊരു വില്ലയും നൽകാമെന്നു പറഞ്ഞാണു പണം വാങ്ങിയത്. വില്ല ലഭിക്കാതായപ്പോൾ, പറഞ്ഞ സ്ഥലത്തു ശ്രീശാന്തിനു ക്രിക്കറ്റ് പ്രോജക്ട് തുടങ്ങുകയാണെന്നായിരുന്നു മറുപടി.

പിന്നീടു ശ്രീശാന്ത് തന്നെ പരാതിക്കാരനെ നേരിട്ടു കണ്ട്, തന്റെ പ്രോജക്ടിന്റെ ഭാഗമായി ഒരു വില്ല നൽകാമെന്നു വാഗ്ദാനം ചെയ്തെന്നും പരാതിയിൽ പറയുന്നു. പിന്നീട് നടപടിയൊന്നുമാകാത്തതിനാൽ, കണ്ണൂർ ഒന്നാം ക്ലാസ് മജിസ്ട്രേട്ടിനു ഹർജി നൽകുകയായിരുന്നു.

error: Content is protected !!