Site icon CTV Online

കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ സർജിക്കൽ ഷോപ്പിലേക്ക് അറ്റെൻഡർമാരെ നിയമിക്കുന്നു

കോഴിക്കോട്: കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ എച്ച്.ഡി.എസ് ന് കീഴിൽ സർജിക്കൽ ഷോപ്പിലേക്ക് അറ്റെൻഡർമാരെ നിയമിക്കുന്നു. ഒരു വർഷത്തേക്കാണ് നിയമനം നടത്തുന്നത്.

ഓർത്തോ ഇംപ്ലാന്റ് ആൻഡ് ഇൻസ്ട്രുമെന്റ് എന്നിവ സെറ്റ് ചെയ്യുന്നതിൽ ഒരു വർഷത്തെ പ്രവർത്തന പരിചയമുള്ളവർക്ക് അപേക്ഷിക്കാം. എസ്.എസ്.എൽ.സി യോഗ്യതയും കമ്പ്യൂട്ടർ പരിജ്ഞാനവും അഭികാമ്യമാണ്.

താൽപര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ജൂൺ 4-ന് രാവിലെ 11 മണിക്ക് എച്ച്.ഡി.എസ് ഓഫീസിൽ നടക്കുന്ന ഇന്റർവ്യൂവിൽ പങ്കെടുക്കാവുന്നതാണ്.

Exit mobile version