
newsdesk
താമരശേരി: താമരശേരി ചുരം മൂന്നാം വളവിൽ വച്ച് വിനോദയാത്രാ സംഘത്തിന് നേരെ ആക്രമണം നടത്തിയ നാല് യുവാക്കളെ റിമാൻഡ് ചെയ്തു. കൈതപ്പൊയിൽ ആനോറമ്മൽ നെടുവള്ളി അജ്മൽ (26), ഷാജഹാൻ (30), ആഷിഖ്(29), കൈതപ്പൊയിൽ ഉളിയാടൻ കുന്ന് ആഷിഖ് (25) എന്നിവരെയാണ് താമരശേരി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തത്.
ചുരത്തിലെ മൂന്നാം വളവില്‍ വെച്ച് ബസ് മറ്റൊരു ഗുഡ്സ് വാഹനവുമായി ചെറുതായാട്ട് ഉരസിയിരുന്നു. ഈ പ്രശ്നം പറഞ്ഞു തീർക്കുകയും അപ്പോള്‍ തന്നെ പോകുകയും ചെയ്തിരുന്നു, ഈസമയം ചുരം കയറുകയായിരുന്ന കാറില്‍ സഞ്ചരിച്ച സംഘം ബസ് ഡ്രൈവറുമായി വാക്കുതർക്കത്തില്‍ ഏർപ്പെടുകയും അടിവാരത്ത് വെച്ച് കാണിച്ചു തരാമെന്ന് പറഞ്ഞ് കാർ തിരിച്ച് ബസ്സിനെ പിന്തുടരുകയുമായിരുന്നു.
ബസിലുണ്ടായിരുന്നവരെ ആക്രമിക്കുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. കൂടാതെ ഒരു യാത്രക്കാരിയുടെ മൊബൈൽ ഫോൺ തട്ടിയെടുത്തതായും പരാതി ഉയർന്നിരുന്നു. തുടർന്ന് അക്രമണം അഴിച്ചുവിട്ട യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
