Site icon CTV Online

ഭര്‍തൃവീട്ടില്‍ ഗര്‍ഭിണിയാണെന്ന് നുണ പറഞ്ഞ്; നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോയ കേസിൽ യുവതി അറസ്റ്റിൽ

Web Desk

പൊള്ളാച്ചി ജനറൽ ആശുപത്രിയിൽ നിന്ന് നവജാതശിശുവിനെ തട്ടിയെടുത്ത സംഭവത്തിൽ പാലക്കാട് കൊടുവായൂർ സ്വദേശിനി ജമീല എന്ന ഷബ്‌നയെ അറസ്റ്റ് ചെയ്തു. ഭർതൃവീട്ടിലും നാട്ടിലും ഗർഭിണിയാണെന്ന് നുണപറഞ്ഞത് സാധൂകരിക്കാനാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്ന് പൊലീസ് പറഞ്ഞു. പാലക്കാട് കൊടുവായൂർ സ്വദേശി മണികണ്ഠന്റെ ‌വീട്ടിൽ നിന്നാണ് കുഞ്ഞിനെ കണ്ടെത്തിയത്.
ഞായറാഴ്ച രാവിലെ കാണാതായ നാല് ദിവസം പ്രായമായ കുഞ്ഞിനെ പൊലീസ് മാതാപിതാക്കൾക്ക് കൈമാറി. രണ്ട് സ്ത്രീകൾ കുഞ്ഞിനെ തട്ടിയെടുത്ത് ആശുപത്രിയിൽ നിന്ന് രക്ഷപെടുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിരുന്നു. ഇതനുസരിച്ച് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ കണ്ടെത്തിയത്.

Exit mobile version