newsdesk
കുന്നമംഗലം∙ എംഡിഎംഎയുമായി യുവതി ഉൾപ്പെടെ നാലു പേർ പൊലീസ് പിടിയിൽ. 146 ഗ്രാം എംഡിഎംഎ ഇവരിൽ നിന്നും പിടിച്ചെടുത്തു. മലപ്പുറം വാഴൂർ തിരുത്തി താഴത്ത് വീട്ടിൽ അബിൻ (29), പന്തീരങ്കാവ് അരുൺ (19), ഒളവണ്ണ ഒടുത്തിയിൽ അർജുൻ (24), പാലക്കാട് ഏഴക്കാട് കോങ്ങാട്ട് പ്രസീത (26) എന്നിവരെയാണ് പൊലീസ് പിടികൂടിയത്. പടനിലത്ത് വച്ച് ഉച്ചയോടെയാണ് പൊലീസ് ഇവരെ പിടികൂടിയത്.