Site icon CTV Online

എന്‍എസ്എസ് മുന്‍ പ്രസിഡന്റ് പി.എന്‍ നരേന്ദ്രനാഥ് അന്തരിച്ചു

Web Desk

എന്‍എസ്എസിന്റെ മുന്‍ പ്രസിഡന്റ് പി എന്‍ നരേന്ദ്രനാഥ് അന്തരിച്ചു. ചെങ്ങന്നൂര്‍ കല്ലിശേരിയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. തിരുവനന്തപുരം മുന്‍ ജില്ലാ ജഡ്ജിയും പത്തനംതിട്ട പുളിമൂട്ടില്‍ കുടുംബാംഗവുമാണ്. 2012 മുതല്‍ നാല് തവണ എന്‍എസ്എസ് പ്രസിഡന്റായിരുന്നു. ഒരു മാസം മുന്‍പാണ് പി.എന്‍ നരേന്ദ്രനാഥ് സ്ഥാനമൊഴിഞ്ഞത്. സംസ്‌ക്കാരം നാളെ നടക്കും. കേരള ഹൈക്കോടതി ജഡ്ജി കെ ഹരിപാലിന്റെ മരുമകനാണ്

Exit mobile version