Site icon CTV Online

എൻ സി പി നേതാവും കാരശ്ശേരി മണ്ഡലം പ്രസിഡണ്ടുമായിരുന്ന വി കെ കുഞ്ഞേട്ടനെ അനുസ്മരിച്ചു

മുക്കം : എൻ സി പി നേതാവും കാരശ്ശേരി മണ്ഡലം പ്രസിഡണ്ടുമായിരുന്ന വികെ കുഞ്ഞേട്ടന്റെ പത്തൊൻപതാം ചരമദിനാചരണം നടത്തി.


എൻ സി പി തിരുവമ്പാടി ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുക്കത്ത് വെച്ച് നടന്ന പരിപാടി
എൻ സി പി ജില്ലാ പ്രസിഡണ്ട് മുക്കം മുഹമ്മദ് ഉദ്ഘാടനം ചെയ്തു.

ബ്ലോക്ക് പ്രസിഡണ്ട് ഗുലാം ഹുസൈൻ അധ്യക്ഷത വഹിച്ചു, സി പി ഐ എം ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ
ടി വിശ്വനാഥൻ, എൻ കെ ടി എഫ് സംസ്ഥാന പ്രസിഡണ്ട് ജോസ് കുറ്റാണിമറ്റം, എൻ സി പി ജില്ലാ ജനറൽ സെക്രട്ടറി പി പി ജോയി,വികെ വിനോദ്, അബ്ദുള്ള കുമാരനല്ലൂർ, യൂസഫ് പുതുപ്പാടി,കെ സി ആലി, റസാക്ക് കൊടിയത്തൂർ, അമ്മാളു,കെ സി അബ്ദുൽ മജീദ്, പ്രേമൻ മുത്തേരി, ഉസ്മാൻ ചെറുവാടി,പി കെ വാസു, റസാക്ക് നടുവിലടത്തിൽ,അഷറഫ് തോട്ടത്തിൽ,റഹ്മത്ത് പറശ്ശേരി,സുബ്രഹ്മാന്ന്യൻ കുന്തൻതോടിക,നാസർ കരശ്ശേരി,അഹമ്മദ്ക്കുട്ടി ചോലക്കൽ എന്നിവർ പ്രസംഗിച്ചു.

Exit mobile version