Site icon CTV Online

മുന്‍ മന്ത്രി എം.പി. ഗോവിന്ദന്‍ നായര്‍ അന്തരിച്ചു

Web Desk

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായിരുന്ന എം.പി. ഗോവിന്ദന്‍ നായര്‍ അന്തരിച്ചു. കോട്ടയത്ത് വച്ചായിരുന്നു അന്ത്യം. കേരളത്തിലെ മുന്‍ ആരോഗ്യ വകുപ്പ് മന്ത്രിയും ദേവസ്വം ബോര്‍ഡ് പ്രസിഡന്റും രാഷ്ട്രീയ പ്രവര്‍ത്തകനുമായിരുന്നു. ഏറെ കാലമായി വിശ്രമജീവിതം നയിച്ച് വരുകയായിരുന്നു.
അഡ്വക്കേറ്റ്, കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍, വിജയപുരം പഞ്ചായത്ത് പ്രസിഡന്റ്, കേരളാ ബാര്‍ അസോസിയേഷന് അംഗം, അര്‍ബന്‍ ബാങ്ക് അസോസിയേഷന്‍ അംഗം, എന്‍.എസ്.എസ്. പ്രതിനിധിസഭാംഗം, ശങ്കര്‍ മന്ത്രിസഭയിലെ ആരോഗ്യവകുപ്പ് മന്ത്രി, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Exit mobile version