
Web Desk
ഇടുക്കിയിൽ ഭക്ഷ്യ സുരക്ഷാ വിഭാഗത്തിന്റെ പരിശോധനയിൽ ചട്ടങ്ങൾ ലംഘിച്ചു പ്രവർത്തിച്ചുവന്ന പത്തു ഹോട്ടലുകൾ പൂട്ടി. 14 സ്ഥാപനങ്ങൾക്ക് നോട്ടിസ് നൽകി. ജില്ലയിൽ വിവിധയിടങ്ങളിലായി നടത്തിയ പരിശോധനയിൽ അരലക്ഷം രൂപ പിഴയും ഈടാക്കി. വൃത്തിഹീനമായ അന്തരീക്ഷത്തിൽ പ്രവർത്തിച്ചതും ലൈസൻസ് ഇല്ലാത്തതുമായ സ്ഥാപനങ്ങൾക്കെതിരെയാണ് നടപടി. തൊടുപുഴയിൽ അഞ്ചു കടകളും അടിമാലി, മൂന്നാർ എന്നിവിടങ്ങളിലായി നാലും ചെറുതോണിയിൽ ഒരു ഹോട്ടലുമാണ് ഭക്ഷ്യ സുരക്ഷാ വിഭാഗം അടപ്പിച്ചത്. തൊടുപുഴയിൽ ഭക്ഷ്യയോഗ്യമല്ലാത്ത 10 കിലോ ഷവർമയും 8 കിലോ അൽഫാം ചിക്കനും പിടിച്ചെടുത്തു നശിപ്പിച്ചു. ഓപറേഷൻ മത്സ്യയുടെ ഭാഗമായി തൊടുപുഴയിലും ചെറുതോണിയിലും നടത്തിയ പരിശോധനയിൽ എട്ടു കിലോ പഴകിയ മത്സ്യവും പിടിച്ചെടുത്തു.
