കോടഞ്ചേരിയിൽ ഡെങ്കിപ്പനി : ഫോഗിങ് തുടങ്ങി

കോടഞ്ചേരി∙ പഞ്ചായത്തിലെ വിവിധ വാർഡുകളിൽ ഡെങ്കിപ്പനി കൂടിവരുന്ന സാഹചര്യത്തിൽ ഭരണസമിതിയുടെ നിർദേശ പ്രകാരം കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ഫോഗിങ് ആരംഭിച്ചുമൂന്നാം വാർഡ് ചെമ്പുകടവിൽ ആരംഭിച്ച ഫോഗിങ്ങിന് പഞ്ചായത്ത് അംഗം വനജ വിജയൻ, വൈസ് പ്രസിഡന്റ് ചിന്ന അശോകൻ, പഞ്ചായത്ത് അംഗം ലിസി ചാക്കോ, ഹെൽത്ത്‌ ഇൻസ്‌പെക്ടർ ഇൻ ചാർജ് ജോബി ജോസഫ്, ജെഎച്ച്ഐ കെ.എം.മുബീന, ആരോഗ്യ പ്രവർത്തകരായ ബെന്നി മാത്യു, പി,ബി.ധനൂപ് വാർഡ് തല സാനിറ്റേഷൻ കമ്മിറ്റി അംഗങ്ങളായ സണ്ണി പാപ്പിനിശ്ശേരി, എസ്.ശരത് എന്നിവർ നേതൃത്വം നൽകി .

ഡെങ്കിപ്പനി രൂക്ഷമായ പഞ്ചായത്തിലെ മൂന്നാം വാർഡിൽ ജില്ലാ വെക്ടർ കൺട്രോൾ യൂണിറ്റിൽ നിന്നും വിദഗ്ധ സംഘം സന്ദർശനം നടത്തി. പല വീടുകളിലെയും റഫ്രിജറേറ്ററുകളിൽ ലാർവയെ കണ്ടെത്തിയെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ഡെങ്കിപനി കൂടുതലുള്ള പ്രദേശങ്ങളിൽ വരും ദിവസങ്ങളിൽ ഫോഗിങ് നടത്തും.ഫോഗിങ് ഉള്ള മേഖലയിൽ ശ്വാസകോശ രോഗമുള്ളവരും കുട്ടികളും പുറത്തിറങ്ങരുതെന്നും ജനാലകളും വാതിലുകളും അടച്ചിടാനും ഭക്ഷണ സാധനങ്ങൾ തുറന്ന് വയ്ക്കാതിരിക്കാനും ശ്രദ്ധിക്കണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. ഫോഗിങ് നടത്തുന്നതോടൊപ്പം ഉറവിടം നശീകരണം, ലാർവ നശീകരണ പ്രവർത്തനങ്ങൾ എന്നിവ നടത്തണം

error: Content is protected !!