
Web Desk
പെരിയ ഇരട്ടക്കൊല കേസിൽ അഞ്ച് സി.പി.എം. പ്രാദേശിക നേതാക്കളെ സി.ബി.ഐ. അറസ്റ്റ് ചെയ്തു. ബ്രാഞ്ച് സെക്രട്ടറി അടക്കം ഇതിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് സൂചന. എന്നാൽ അറസ്റ്റിലായവരുടെ പേരുവിവരങ്ങൾ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. ചൊവ്വാഴ്ച അറസ്റ്റ് ചെയ്ത അഞ്ച് പ്രതികളെയും ബുധനാഴ്ച എറണാകുളം സി.ജെ.എം. കോടതിയിൽ ഹാജരാക്കും. 2019 ഫെബ്രുവരി 17-നാണ് കാസർകോട് പെരിയ കല്ല്യോട്ടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷും ശരത് ലാലും കൊല്ലപ്പെട്ടത്. കേസിൽ സി.പി.എം. ഏരിയ സെക്രട്ടറിയും ലോക്കൽ സെക്രട്ടറിയും ഉൾപ്പെടെ 14 പേരെ ക്രൈംബ്രാഞ്ച് സംഘം നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ഹൈക്കോടതിയാണ് കേസ് സി.ബി.ഐ.യ്ക്ക് വിട്ടത്. ഇത് സുപ്രീംകോടതി ശരിവയ്ക്കുകയും ചെയ്തു.
