Site icon CTV Online

ഫൈബർ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളികളെ കാണാതായി

Web Desk

മലപ്പുറം പൊന്നാനിയിൽ ഫൈബർ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളികളെ കാണാതായി. നാല് പേരാണ് അപകടത്തിൽപ്പെട്ടത്. ഇതിൽ ഒരാളെ രക്ഷപ്പെടുത്തി. മൂന്ന് പേർക്കായുള്ള തിരച്ചിൽ തുടരുകയാണ്. ഇന്ന് വൈകിട്ടോടെയാണ് സംഭവമുണ്ടായത്. ഇബ്രാഹിം, ബീരാൻ, മമ്മാലി, ഹംസക്കുട്ടി എന്നിവരാണ് അപകടത്തിൽപ്പെട്ടത്. ബീരാന്റെ ഉടമസ്ഥതയിലുള്ളതായിരുന്നു ഫൈബർ വള്ളം. ഹംസക്കുട്ടിയാണ് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത്. പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്.

Exit mobile version